Connect with us

Gulf

ഹമദ് അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിച്ചു.

Published

|

Last Updated

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞ ദിവസം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായി.ഖത്തര്‍ എയര്‍വേയ്‌സ് ഉള്‍പ്പെടെയുള്ള എല്ലാ വിമാന സര്‍വ്വീസുകളും ഇരുപത്തിയേഴ് മുതല്‍ ഇവിടെ നിന്നും ആരംഭിച്ചു. തുടര്‍ന്നുള്ള നാളുകളില്‍ എല്ലാ എയര്‍ലൈനുകളുടെയും വരവു പോക്കുകള്‍ പുതിയ എയര്‍പോര്‍ട്ടില്‍ നിന്നായിരിക്കുമെന്നു അധികൃതര്‍ അറിയിച്ചു.

ഖത്തര്‍ എയര്‍ വെയ്‌സിനു പുറമേ യുനൈറ്റഡ് എയര്‍വേസ്, ഗള്‍ഫ് എയര്‍, ഈജിപ്ത് എയര്‍, ടര്‍ക്കിഷ് എയര്‍ലൈന്‍സ്, കാത്തെ പസഫിക്, ജെറ്റ് എയര്‍വേയ്‌സ്, ബ്രിട്ടീഷ് എയര്‍വേയ്‌സ്, എമിറേറ്റ്‌സ്, എം.ഇ.എ മിഡില്‍ ഈസ്റ്റ് എന്നിവ കൂടി ഇവിടെ നിന്ന് ആരംഭിച്ചിട്ടുണ്ട്.പൂര്‍ണ്ണമായും അന്താരാഷ്ട്ര നിലവാരത്തിലുള്ള എയര്‍പോര്‍ട്ടില്‍ ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്ക് മികച്ചതും ഫൈവ് സ്റ്റാര്‍ പരിധിയിലുള്ളതുമായ സൗകര്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.മണിക്കൂറില്‍ 8700 യാത്രക്കാരെ ഒരുമിച്ചു കടത്തിവിടാനുള്ള സംവിധാനമാണ് സജ്ജീകരിച്ചിട്ടുള്ളതെന്നും ഖത്തര്‍ എയര്‍ വേയ്‌സ് സി.ഇ.ഓ അക്ബര്‍ അല്‍ ബാഖിര്‍ പറഞ്ഞു.

നേരത്തെ ഏപ്രില്‍ മുപ്പതിന് തുടങ്ങി, മൂന്നു ഘട്ടങ്ങളിലായി പത്തൊമ്പതോളം എയറുകളുടെ സര്‍വ്വീസുകള്‍ പുതിയ വിമാനത്താവളത്തില്‍ നിന്നും ആരംഭിച്ചിരുന്നു.അമീറിനു പ്രത്യേകമായുള്ള അമീറി ടെര്‍മിനല്‍, കൂടാതെ ഈസ്റ്റ് ആന്റ് വെസ്റ്റ റണ്‍വേസ്, ഫയര്‍ സ്‌റ്റേഷന്‍, കാര്‍ഗോ ടെര്‍മിനല്‍, ഖത്തര്‍ ഡ്യൂട്ടി ഫ്രീ വെയര്‍ഹൗസ്, സെന്‍ട്രല്‍ യൂട്ടിലിറ്റി പ്‌ളാന്റ്‌സ്, എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാന്‍ങ്കേഴ്‌സ്, എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവര്‍, ജി.എസ്.ഇ മെയിന്റനന്‍സ് ഫെസിലിറ്റി, ഫ്യൂവല്‍ഫാം,പാസഞ്ചര്‍ ടെര്‍മിനല്‍, കാറ്ററിങ് ഫെസിലിറ്റീസ്, ബാഗേജ് ഹാന്റ്‌ലിങ്ങ് സിസ്റ്റം തുടങ്ങിയവയെല്ലാം പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.

ഏകദേശം 16 ബില്യന്‍ ഡോളര്‍ (1600 കോടി രൂപ) പുതിയ വിമാനത്താവളനിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി ചിലവഴിച്ചു കഴിഞ്ഞു.ദിവസേന 90,000 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ പാകത്തിലുള്ള കാറ്ററിംഗ് സംവിധാനവും ഇവിടെയുണ്ട്.നിലവില്‍ ലോകത്തെ ഏറ്റവും വിപുലമായ എയര്‍പോര്‍ട്ട് കാറ്ററിംഗ് എന്ന ഖ്യാതി ഹമദ്അന്താരാഷ്ട്ര വിമാനത്താവളത്തിന്റെതാണ്.