മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി മോഹനന്‍ അന്തരിച്ചു

Posted on: May 29, 2014 1:45 pm | Last updated: May 30, 2014 at 12:51 am

obit - mohanan pതിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് റിസര്‍ച്ച് എഡിറ്ററും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനം നോവലിസ്റ്റും കാര്‍ട്ടൂണിസ്റ്റുമായ പി. മോഹനന്‍(59) അന്തരിച്ചു. തിരുവനന്തപുരത്തെ ആര്‍സിസിയിലായിരുന്നു അന്ത്യം. രോഗബാധിതനായി ചികിത്സയിലായിരുന്നു.

നോവല്‍, ചെറുകഥ, കാര്‍ട്ടൂണ്‍, പത്രപ്രവര്‍ത്തന രംഗങ്ങളില്‍ തിളങ്ങിയ ബഹുമുഖപ്രതിഭയായിരുന്നു മോഹനന്‍. വിഷയവിവരം, അനുകമ്പ തുടങ്ങിയവയാണ് പ്രധാന നോവലുകള്‍. തൃശൂരില്‍നിന്നു പ്രസിദ്ധീകരിച്ചിരുന്ന എക്‌സ്പ്രസ് ദിനപത്രത്തില്‍ പ്രവര്‍ത്തിച്ച പി. മോഹനന്‍ ഇടക്കാലത്തു ഗള്‍ഫിലും ജോലി ചെയ്തിരുന്നു.

1997 മുതല്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ന്യൂസ് എഡിറ്റര്‍, റിസേര്‍ച്ച് എഡിറ്റര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഏഷ്യാനെറ്റ് ന്യൂസിലെ ഭരതവാക്യം എന്ന കാര്‍ട്ടൂണ്‍ പംക്തി ഏറെ ശ്രദ്ധ നേടിയിരുന്നു. ഒ.വി. വിജയനെക്കുറിച്ചു രചിച്ച വിജയസാരസ്വതം എന്ന ഡോക്യുമെന്ററിയും ശ്രദ്ധിക്കപ്പെട്ടു.