സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10 ശതമാനം ക്ഷാമബത്ത

Posted on: May 29, 2014 5:05 am | Last updated: May 29, 2014 at 12:05 am

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 10 ശതമാനം ക്ഷാമബത്ത കൂടി അനുവദിച്ച് ഉത്തരവായി. ഇതോടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 73 ശതമാനമായി ഉയരും. 2014 ജനുവരി മുതല്‍ ഇതിന് പ്രാബല്യമുണ്ടായിരിക്കും.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മുഴുവന്‍ ക്ഷാമബത്തയും ഇതോടെ സംസ്ഥാന സര്‍ക്കാ ര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭ്യമാകും. ഇതുമൂലം പ്രതിമാസം 138.30 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാറിനുണ്ടാകുകയെന്ന് ധനമന്ത്രി കെ എം മാണി പറഞ്ഞു. ജീവനക്കാര്‍ക്ക് ജൂണ്‍ മാസത്തെ ശമ്പളത്തോടൊപ്പവും പെന്‍ഷന്‍കാര്‍ക്ക് ജൂലൈ മാസത്തെ പെന്‍ഷനോടൊപ്പവും വര്‍ധിച്ച ക്ഷാമബത്ത ലഭിക്കും. ജീവനക്കാരുടെ 2014 ജനുവരി മുതല്‍ മെയ് വരെയുള്ള കുടിശ്ശിക പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കും. പെന്‍ഷന്‍കാരുടെ ഡി എ കു ടിശ്ശിക ആഗസ്റ്റ് മാസത്തെ പെന്‍ഷനോടൊപ്പം ലഭ്യമാക്കും.