ദുബൈയില്‍ ഇമാം ശാഫിഈ വാരാചരണം

Posted on: May 28, 2014 9:39 pm | Last updated: May 28, 2014 at 9:39 pm
New Image
ദുബൈയില്‍ ഇമാം ശാഫിഈ (റ) വാരാചരണം നടത്തിയപ്പോള്‍

ദുബൈ: ഡിപാര്‍ട്‌മെന്റ് ഓഫ് ഇസ്‌ലാമിക് അഫയേര്‍സ്, ഔഖാഫ് ആന്റ് ചാരിറ്റി വര്‍ക്‌സിന്റെ ആഭിമുഖ്യത്തില്‍ ദുബൈയില്‍ ഇമാം ശാഫിഈ (റ) വാരാചരണം നടത്തുന്നു. വിശ്രുത പണ്ഡിതനും മദ്ഹബിന്റെ ഇമാമുകളില്‍ പ്രമുഖനുമായ ഇമാം ശാഫിഈ (റ)യുടെ നിസ്തുലമായ സംഭാവനകള്‍ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിനും ഗൗരവകരമായ പഠനത്തിന് ഹേതുവാക്കുന്നതിനുമാണ് ഒരാഴ്ച നീളുന്ന പരിപാടികള്‍ക്ക് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഡയറക്ടര്‍ ജനറല്‍ ഡോ. ഹമദ് അല്‍ ശൈബാനി പറഞ്ഞു.
യു എ ഇയിലും അന്താരാഷ്ട്ര പ്രശസ്തരായ പണ്ഡിതര്‍ പരിപാടികള്‍ക്കും വര്‍ക്‌ഷോപ്പുകള്‍ക്കും നേതൃത്വം നല്‍കും. ഔഖാഫ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡോ. മുഹമ്മദ് ഇബ്‌റാഹീം നിഫ്‌നാവി ഇമാം ശാഫിഈയുടെ വികസന, ശാസ്ത്രീയ കാഴ്ചപ്പാടുകളെ കുറിച്ച് പ്രഭാഷണം നടത്തി. ഡോ. ഹമദ് ശൈബാനി അടക്കം പ്രമുഖര്‍ സംബന്ധിച്ചു. വ്യാഴാഴ്ച വരെ വിവിധ പള്ളികളില്‍ പ്രഭാഷണവും ശാസ്ത്രീയ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.