സൗന്ദര്യ വര്‍ധക, സുഗന്ധ ദ്രവ്യ വസ്തുക്കളുടെ പ്രദര്‍ശനം തുടങ്ങി

Posted on: May 28, 2014 9:00 pm | Last updated: May 28, 2014 at 9:32 pm

ദുബൈ: സൗന്ദര്യ വര്‍ധക വസ്തുക്കളുടെയും സുഗന്ധ ദ്രവ്യങ്ങളുടെയും പ്രദര്‍ശനം ദുബൈ രാജ്യാന്തര പ്രദര്‍ശന സമ്മേളന കേന്ദ്രത്തില്‍ ആരംഭിച്ചു. 52 രാജ്യങ്ങളില്‍ നിന്ന് 1354 പ്രദര്‍ശകര്‍ എത്തിയിട്ടുണ്ട്. ദുബൈ വാണിജ്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ സമി ദാഇന്‍ അല്‍ ഖംസി ഉദ്ഘാടനം ചെയ്തു. എപോക് മെസെ ഫ്രാങ്ക്ഫര്‍ട്ടാണ് സംഘാടകര്‍. വ്യാഴം വൈകീട്ട് സമാപിക്കും.
ഫ്രാന്‍സ്, ഇറ്റലി, യുകെ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പവലിയനുകള്‍ എത്തിയിട്ടുണ്ട്. 2018 ഓടെ സൗന്ദര്യവര്‍ധക വസ്തുക്കളുടെ വ്യാപാരം മധ്യപൗരസ്ത്യ ദേശത്ത് 3,000 കോടി ഡോളര്‍ കവിയുമെന്ന് എ പോക് സി ഇ ഒ അഹ്മദ് പോവെല്‍സ് അറിയിച്ചു.
പ്രകൃതി ദത്ത സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്നും അഹ്മദ് വ്യക്തമാക്കി.