Connect with us

Gulf

എമിറേറ്റ്‌സ് ഐ ഡി വഴി കൂടുതല്‍ ആനുകൂല്യങ്ങള്‍

Published

|

Last Updated

അബുദാബി: എമിറേറ്റ്‌സ് ഐ ഡി നവീകരിക്കുവാന്‍ അധികൃതര്‍ തീരുമാനിച്ചു. ബേങ്ക് ഇടപാടുകള്‍ കാര്‍ഡു വഴി സാധ്യമാക്കും. നിലവില്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ മാറ്റിവാങ്ങേണ്ടതില്ല. ഉപഭോക്താക്കള്‍ക്ക് മറ്റ് രീതിയിലുള്ള പ്രയാസങ്ങളുണ്ടാക്കുകയോ ചെയ്യില്ല. കാര്‍ഡിന്റെ പിന്‍ഭാഗത്ത് കൂടുതല്‍ സ്ഥലം ഒഴിച്ചിടുന്നതാണ് പ്രധാനമായും വരുത്തുന്ന നവീകരണം. ഭാവിയില്‍ ആവശ്യം വരികയാണെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനാണ് സ്ഥലം ഒഴിച്ചിടുന്നത്. ജനനതിയ്യതി, കാര്‍ഡ് നമ്പര്‍, കാലാവധി, കാര്‍ഡ് നഷ്ടപ്പെട്ടാലുള്ള വിവരങ്ങള്‍ ഇലക്ട്രോണിക് ചിപ്പിലെ സീരിയല്‍ നമ്പര്‍ തുടങ്ങിയവ രേഖപ്പെടുത്തുന്ന സ്ഥലങ്ങളില്‍ ചെറിയ വ്യത്യാസം വരുന്നുണ്ടെന്നും എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റി പോപ്പുലേഷന്‍ രജിസ്റ്റര്‍ ഡയറക്ടര്‍ ഷുക്‌റി അല്‍ ബര്‍ക്കി പറഞ്ഞു. കാര്‍ഡില്‍ എന്തെല്ലാം അധിക വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്ന് വരികയാണ്.
പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കുള്ള സ്‌പെഷ്യല്‍ ലോഗോയും ഡ്രൈവിംഗ് ലൈസന്‍സ് നമ്പറും അടക്കമുള്ള വിവരങ്ങളാണ് ഐ ഡി കാര്‍ഡില്‍ ഉള്‍പ്പെടുത്തുക എന്നും അദ്ദേഹം പറഞ്ഞു.
വിവരങ്ങള്‍ സംരക്ഷിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതീവ ജാഗ്രതയോടെയാണ് എമിറേറ്റ്‌സ് ഐ ഡി ചെയ്യുന്നത്. തിരിച്ചറിയാനുള്ള സ്മാര്‍ട് കാര്‍ഡ് എന്നതില്‍ അപ്പുറം വിരലടയാളം അടക്കമുള്ള ബയോ മെട്രിക് വിവരങ്ങളും ഐഡന്റിറ്റി നമ്പറും ഉള്‍ക്കൊള്ളുന്നതാണ് എമിറേറ്റ്‌സ് ഐഡി.
സര്‍ക്കാര്‍- സ്വകാര്യ സേവനങ്ങള്‍ക്കും ഉപയോഗിക്കാനാവും. അതോറിറ്റിയുടെ 2014-16 പദ്ധതിയുടെ ഭാഗമായാണ് കാര്‍ഡില്‍ പുതിയ മാറ്റങ്ങള്‍ വരുത്തുന്നത്. ഒന്നാം ഘട്ടത്തില്‍ ബേങ്ക് സേവനമാണ് നടപ്പിലാക്കുക. കാശ് നിക്ഷേപിച്ച് യു എ ഇയിലെ ചില്ലറ വില്‍പന ശാലകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്ന സംവിധാനമാണ് തുടര്‍ന്ന് നടപ്പിലാക്കുക എന്ന് എമിറേറ്റ് ഐഡി ഡയറക്ടര്‍ ജനറല്‍ അലി അല്‍ കൗരി വ്യക്തമാക്കി.

 

 

Latest