വയറ്റില്‍ രണ്ടാം തലയുമായി പെണ്‍കുഞ്ഞ് പിറന്നു

Posted on: May 28, 2014 8:26 pm | Last updated: May 28, 2014 at 8:26 pm

odd sayamisജയ്പൂര്‍: വയറ്റില്‍ ഒട്ടിച്ചേര്‍ന്ന നിലയില്‍ മറ്റൊരു തലയുമായി പെണ്‍കുഞ്ഞ് പിറന്നു. ജയ്പൂരിലെ ദമ്പതികള്‍ക്കാണ് അപൂര്‍വ സയാമീസ് ഇരട്ട പിറന്നത്. ജെയ്പൂരിലെ കെ കെ ലോണ്‍ ആശുപത്രിയില്‍ 22 കാരിയായ ആംഖേല ബെര്‍വയക്കാണ് കഴിഞ്ഞ മാസം അപൂര്‍വ കുട്ടി പിറന്നത്. കുട്ടിയുടെ വയറ്റിലെ തല വേര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഡോ്കടര്‍മാര്‍.

പൂര്‍ണ ആരോഗ്യവതിയായിരിക്കുന്ന കുഞ്ഞിന് മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഗര്‍ഭാവസ്ഥയില്‍ നടത്തിയ സ്‌കാനിംഗില്‍ കുഴപ്പമൊന്നും കണ്ടിരുന്നില്ലത്രെ. ശസ്ത്രക്രിയ സൗജന്യമായി നടത്തിക്കൊടുക്കാമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.