രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിലെ ജോക്കര്‍: ടിഎച്ച് മുസ്തഫ

Posted on: May 28, 2014 7:00 pm | Last updated: May 29, 2014 at 12:34 am
SHARE

th musthafaകൊച്ചി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ടി.എച്ച് മുസതഫ. കോണ്‍ഗ്രസിലെ ജോക്കറാണ് രാഹുല്‍ ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന് ഉത്തരവാദിയായ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷ സ്ഥാനം ഒഴിയണമെന്നും ടി.എച്ച് മുസ്തഫ ആവശ്യപ്പെട്ടു.

രാഹുലിനെ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും പുറത്താക്കി പകരം പ്രിയങ്കാ ഗാന്ധിയെ നേതൃനിരയിലേക്കു കൊണ്ടുവരണമെന്നും ടി.എച്ച് മുസ്തഫ പറഞ്ഞു. എറണാംകുളത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വയം ഒഴിയാന്‍ രാഹുല്‍ തയ്യാറായില്ലെങ്കില്‍ ഉപാധ്യക്ഷസ്ഥാനത്തുനിന്നും പുറത്താക്കണം. രാഹുലിന്റെ കുട്ടിക്കളിയാണ് പാര്‍ട്ടിയെ തോല്‍പ്പിച്ചതെന്നും മുസ്തഫ പറഞ്ഞു.