ഗൂഗിള്‍ ഡ്രൈവറില്ലാ കാറുമായി വിപണിയിലേക്ക്

Posted on: May 28, 2014 1:09 pm | Last updated: May 28, 2014 at 1:09 pm

_75137802_vehicleprototypephotoവാഷിംഗ്ടണ്‍: ഡ്രൈവറില്ലാതെ സ്വയം ഓടുന്ന കാര്‍ നിര്‍മിച്ച് വിപണിയിലിറക്കാന്‍ ഗൂഗിള്‍ പദ്ധതി. മറ്റു കമ്പനികളുടെ കാര്‍ മോഡിഫിക്കേഷന്‍ വരുത്തുന്നതിന് പകരം സ്വന്തമായി ഡിസൈന്‍ ചെയ്താണ് ഗൂഗിള്‍ കാര്‍ പുറത്തിറക്കുന്നത്. കാലിഫോര്‍ണിയയില്‍ നടന്ന സമ്മേളനത്തില്‍ ഗൂഗിള്‍ സ്ഥാപകരില്‍ ഒരാളായ സെര്‍ജി ബ്രിന്‍ ആണ് പദ്ധതി വിശദീകരിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ കാര്‍ വിപണിയിലെത്തും. പരീക്ഷണാടിസ്ഥാനത്തില്‍ 200 കാറുകളായിരിക്കും ആദ്യം പുറത്തിറക്കുക.

_75137869_vehicleprototypeimage(hi-res)

കാറിന്റെ ചിത്രങ്ങള്‍ ഗൂഗിള്‍ പുറത്തുവിട്ടിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ ടാറ്റയുടെ നാനോയോട് ചെറിയ സാമ്യം തോന്നുമെങ്കിലും മനോഹരമാണ് ഈ കുഞ്ഞന്‍ കാര്‍. രണ്ട് പേര്‍ക്ക് യാത്ര ചെയ്യാവുന്ന കാറില്‍ സ്റ്റാര്‍ട്ട്, സ്‌റ്റോപ് ബട്ടണുകള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. സ്റ്റയിറിംഗ്, ക്ലച്ച്, ബ്രേക്ക് തുടങ്ങി മറ്റു ഒരു സങ്കേതവും കാറിലില്ല. മണിക്കൂറില്‍ 40 കിലോമീറ്ററായിരിക്കും പരമാവധി വേഗം. പരമാവധി സുരക്ഷ ഉറപ്പാക്കാനാണ് വേഗം കുറച്ചതെന്നാണ് ഗൂഗിളിന്റെ വിശദീകരണം.

കാറിന്റെ മുന്‍വശം തികച്ചും മൃതുലമായ വസ്തു കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. കാല്‍നടയാത്രക്കാരെ ഇടിച്ചാലും അവര്‍ക്ക് ഒന്നും സംഭവിക്കാതിരിക്കാനാണത്രെ ഇത്. തിരിക്കാനും വളക്കാനും സാധിക്കും വിധത്തിലുള്ളതാണ് വിന്‍ഡ്‌സ്‌ക്രീന്‍.

_75133406_googleview

ക്യാമറയും ലേസര്‍, റഡാര്‍ ര്‍ശ്മികള്‍ സംയോജിപ്പിച്ച് ഉപയോഗിക്കാവുന്ന സങ്കേതവുമാണ് കാറില്‍ സംവിധാനിച്ചിരിക്കുന്നത്. നേരത്തെ ഗൂഗിളിന്റെ ആളില്ലാ കാര്‍ വിജയകരമായി ഏഴ് ലക്ഷം കിലോമീറ്റര്‍ ഓടിയതായി ഗൂഗിള്‍ അറിയിച്ചിരുന്നു.