ആറന്മുള വിമാനത്താവളത്തിന് അനുമതി റദ്ദാക്കി

Posted on: May 28, 2014 11:36 am | Last updated: May 29, 2014 at 12:27 pm

Aranmula-Runwayന്യൂഡല്‍ഹി: ആറന്മുള വിമാനത്താവളത്തിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ പാരിസ്ഥിതിക അനുമതി റദ്ദാക്കി. വിമാനത്താവള നിര്‍മാണ കമ്പനിയായ കെ ജി എസ് ഗ്രൂപ്പിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധി. ഒരു വര്‍ഷത്തോളം നീണ്ട് നിന്ന വാദങ്ങള്‍ക്കൊടുവിലാണ് ജസ്റ്റിസ് എം. ചൊക്കലിങ്കം, വിദഗ്ദ സമിതിയംഗം ആര്‍.നാഗേന്ദ്രന്‍ എന്നിവരടങ്ങിയ ബഞ്ച് കേസില്‍ വിധി പറഞ്ഞത്. ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതിക അനുമതി റദ്ധാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

പാരിസ്ഥിതിക അനുമതി റദ്ദാക്കുന്നതിന് നാല് കാരണങ്ങളാണ് ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടിയത്. പരിസ്ഥിതി ആഘാത പഠനം കൃത്യമായി നടത്തിയില്ലെന്നും പഠനം നടത്തിയ സംഘടനക്ക് അതിനുള്ള യോഗ്യതയില്ലെന്നും ട്രൈബ്യൂണല്‍ നിരീക്ഷിച്ചു.

അതേസമയം, ആറന്മുള വിമാനത്താവള പദ്ധതിക്ക് അനുമതി നിഷേധിച്ചതറിഞ്ഞ് ആറന്മുളയില്‍ ആഹ്ലാദ പ്രകടനം നടക്കുയാണ്. സമരപ്പന്തലിലാണ് ആഹ്ലാദം പങ്കിടുന്നത്.