ഉത്തര്‍പ്രദേശില്‍ ബസ് മറിഞ്ഞ് 12 മരണം

Posted on: May 28, 2014 11:29 am | Last updated: May 29, 2014 at 12:33 am
SHARE

accidentബറേലി: ഉത്തര്‍പ്രദേശില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. ഉച്ചാസിയയില്‍ ഇന്ന് രാവിലെയാണ് അപടകടം. അമ്പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ പത്ത് പേരുടെ നില ഗുരുതരമാണ്. 96 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് 50,000 രൂപ അടിയന്തര ധനസഹായമായി നല്‍കും.