Connect with us

International

ഈജിപ്തില്‍ സ്‌ഫോടനം; വോട്ടെടുപ്പ് മന്ദഗതിയില്‍

Published

|

Last Updated

കൈറോ: ഈജിപ്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ സ്‌ഫോടനം. ഒരാള്‍ക്ക് പരുക്കേറ്റു. നിരവധി കാറുകള്‍ അഗ്നിക്കിരയായി. ആരും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തലസ്ഥാനമായ കൈറോയിലെ ചര്‍ച്ചിന് സമീപത്താണ് സ്‌ഫോടനം. തിരഞ്ഞെടുപ്പിന്റെ രണ്ടാം ദിവസമാണ് സ്‌ഫോടനം. അതേസമയം, വോട്ട് രേഖപ്പെടുത്താന്‍ കുറഞ്ഞ ആളുകളേ എത്തിയുള്ളൂ.
സൈനിക ഭരണത്തിന്‍ കീഴിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്തെ അക്രമങ്ങള്‍ ഒഴിവാക്കാന്‍ രാജ്യത്തുടനീളം 4,32,000 സൈനികരെ വിന്യസിച്ചിട്ടുണ്ട്. വോട്ടെടുപ്പിന്റെ ആദ്യ ദിനമായ തിങ്കളാഴ്ച വിവിധ പ്രവിശ്യകളില്‍ ആറ് ബോംബുകള്‍ നിര്‍വീര്യമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ രാജ്യത്തുണ്ടായ പ്രക്ഷോഭത്തെ തുടര്‍ന്ന് സൈന്യം പുറത്താക്കുകയായിരുന്നു.

Latest