വിദേശനിക്ഷേപം കൊണ്ടുവരില്ലെന്ന് വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന്‍

Posted on: May 27, 2014 8:41 pm | Last updated: May 28, 2014 at 12:06 am

nirmalaന്യൂഡല്‍ഹി: ചില്ലറ വില്‍പന മേഖലയില്‍ വിദേശനിക്ഷേപം കൊണ്ടുവരുന്നത് ചെറുകിട വ്യാപാരികളേയും കര്‍ഷകരേയും ബാധിക്കുമെന്ന് വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന്‍. ബിജെപിയുടെ പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളാവും വിദേശ നിക്ഷേപത്തില്‍ സ്വീകരിക്കുകയെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. വിദേശനിക്ഷേപം കൊണ്ടുവരില്ലന്നാണ് ബിജെപിയുടെ പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നത്. വാണിജ്യ മന്ത്രാലയം മുന്‍കൈ എടുത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും വാണിജ്യമന്ത്രിയായി ചുമതലയേറ്റശേഷം നിര്‍മല സീതാരാമന്‍ പറഞ്ഞു.