Connect with us

National

മോഡിയെ കാണാന്‍ ഇറോം ശര്‍മ്മിള ഡല്‍ഹിക്ക്

Published

|

Last Updated

കൊല്‍ക്കത്ത: നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കാണാന്‍ ഇറോം ശര്‍മ്മിള ഡല്‍ഹിക്ക് തിരിച്ചു. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും ഇറോം ശര്‍മ്മിള പറഞ്ഞു. മോഡി അധികാരത്തിലേറിയാല്‍ മണിപ്പൂരില്‍ സൈന്യങ്ങള്‍ക്കുള്ള പ്രത്യേകാധികാര നിയമം പിന്‍വലിക്കുമെന്ന് നേരത്തെ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു
മോഡിയെ കാണുന്നതിന് പുറമെ പട്യാല ഹൗസ് മെട്രോ പൊളിറ്റന്‍ കോടതിയിലുള്ള കേസ്സിന്റെ വിചാരണയ്ക്ക് ഹാജരാകുക എന്ന ലക്ഷ്യം കൂടി തന്റെ യാത്രയ്ക്ക് പിന്നിലുണ്ടെന്ന് ഇറോം ശര്‍മ്മിള പറഞ്ഞു.

 

Latest