കേരളത്തിന് പ്രത്യേക പരിഗണന നല്‍കും; സദാനന്ദ ഗൗഡ

Posted on: May 27, 2014 6:53 pm | Last updated: May 28, 2014 at 12:05 am

sadanantha goudaന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് മന്ത്രിമാരില്ലെങ്കിലും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രിയായി ചുമതലയേറ്റ സദാനന്ദ ഗൗഡ പറഞ്ഞു. ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കുമെന്നും സദാനന്ദ ഗൗഡ പറഞ്ഞു.

പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി ഏതെല്ലാം മേഖലകളിലാണ് അടിയന്തര ശ്രദ്ധ പതിപ്പിക്കേണ്ടത് എന്നതില്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശവും പരിഗണിക്കേണ്ടതുണ്ട്. ഇതിനു ശേഷം പത്ത് ദിവസത്തിനുള്ളില്‍ വികസന പദ്ധതികള്‍ക്കായുള്ള ഒരു രൂപരേഖ തയ്യാറാക്കുമെന്നും സദാനന്ദ ഗൗഡ പറഞ്ഞു.