ഐപിഎല്‍: പഞ്ചാബ്-കൊല്‍ക്കത്ത മത്സരം മഴ മുടക്കി

Posted on: May 27, 2014 6:36 pm | Last updated: May 28, 2014 at 12:05 am

ipl-7കൊല്‍ക്കത്ത: ഐപിഎല്ലിലെ ആദ്യ ക്വാളിഫയര്‍ മത്സരം മഴ മുടക്കി. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കേണ്ടിയിരുന്ന പഞ്ചാബ് – കൊല്‍ക്കത്ത മത്സരം നാളത്തേക്ക് മാറ്റി. നാളെ വൈകിട്ട് നാല് മണിക്ക് മത്സരം തുടങ്ങും. ഐപിഎല്ലില്‍ നാല് മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്.