ബുദ്ധിവൈകല്യമുള്ളയാള്‍ കല്ലെറിഞ്ഞു; ആംബുലന്‍സ് മറിഞ്ഞു

Posted on: May 27, 2014 12:17 pm | Last updated: May 27, 2014 at 3:17 pm

കോഴിക്കോട്: വെള്ളിപറമ്പില്‍ ബുദ്ധിവൈകല്യമുള്ളയാള്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ആംബുലന്‍സ് മറിഞ്ഞു. കല്ലേറില്‍ ചില്ല് തകര്‍ന്ന് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ആംബുലസ് കുത്തനെ നില്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആര്‍ക്കും പരുക്കില്ല.