വിലക്കയറ്റം നിയന്ത്രിക്കുന്നതിന് പ്രഥമ പരിഗണന: ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി

Posted on: May 27, 2014 11:10 am | Last updated: May 28, 2014 at 12:05 am

arun jaitleyന്യൂഡല്‍ഹി: രാജ്യത്തെ രൂക്ഷമായ വലക്കയറ്റം നിയന്ത്രിക്കുന്നതിനും ധനക്കമ്മി പരിഹരിക്കുന്നതിനുമായിരിക്കും പ്രഥമ പരിഗണനയെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ധനമന്ത്രിയായി ചുമതലയേറ്റ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളര്‍ച്ചാനിരക്ക് കുറയാതെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുകയെന്നതാണ് വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.