യു എ ഇ യില്‍ നേരിയ ഭൂചലനം

Posted on: May 27, 2014 12:08 pm | Last updated: May 28, 2014 at 12:05 am

earthquakeദുബൈ: ഇറാനിലെ ഖിസം ദ്വീപിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനമെന്നോണം യു എ ഇ യില്‍ പല സ്ഥലങ്ങളിലും ഭൂമി കുലുക്കം അനുഭവപ്പെട്ടു. ദുബൈയിലെ ദേര, ഖിസൈസ് ഭാഗങ്ങളില്‍ ബില്‍ഡിംഗുകള്‍ പ്രകമ്പനം കൊണ്ടു. ബില്‍ഡിംഗിലുണ്ടായിരുന്നവര്‍ പുറത്ത് വന്ന് നില്‍ക്കുന്നത് പല സ്ഥലങ്ങളിലും കാണാമായിരുന്നു.

എവിടെയും നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ 9.45 നാണ പ്രകമ്പനം അനുഭവപ്പെട്ടത്. തന്റെ ഓഫീസിലെ വീല്‍ ചെയര്‍ താനെ ഉരുളുന്നതും മേശക്ക് ഇളക്കമുണ്ടായതും അനഭവപ്പെട്ടതായി ഖിസൈസിലെ ഓഫീസില്‍ ജോലി ചെയ്യുന്ന ഉസ്മാന്‍ കക്കാട് സിറാജിനെ അറിയിച്ചു. ബില്‍ഡിംഗിന് താഴേക്ക് ധാരാളം ആളുകള്‍ ഇറങ്ങി വന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

റാസല്‍ ഖൈമയിലും ഇതിന്റെ പ്രകമ്പനം ഉണ്ടായതായി താമസക്കാര്‍ പറഞ്ഞു.