കേന്ദ്ര ഗവ. മദ്‌റസാ ഗ്രാന്റ്: അധ്യാപക ബേങ്ക് അക്കൗണ്ട് ഒഴിവാക്കി

Posted on: May 27, 2014 1:26 am | Last updated: May 27, 2014 at 1:26 am

കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിന്റെ എസ് പി ക്യു ഇ എം പദ്ധതി പ്രകാരം മദ്‌റസകള്‍ക്ക് നല്‍കുന്ന ഗ്രാന്റിന്റെ രണ്ടാം ഗഡു നല്‍കുന്നതിനായി പുതുതായി കൊണ്ടു വന്ന അധ്യാപകരുടെ ബേങ്ക് അക്കൗണ്ട് നിര്‍ബന്ധമാക്കിയത് ഒഴിവാക്കിയതായി ഡി പി ഐ ഓഫീസില്‍ നിന്ന് അറിയിച്ചു. നേരത്തെ അധ്യാപകര്‍ക്ക് നല്‍കിയ ശമ്പളം വീണ്ടും അധ്യാപകരുടെ അക്കൗണ്ടിലേക്ക് മാറ്റുന്നതിന്റെ അനൗചിത്യം മൈനോറിറ്റി വെല്‍ഫയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ഡി പി ഐ യെ നേരില്‍ കണ്ട് ബോധ്യപ്പെടുത്തിയിരുന്നു.