Connect with us

Ongoing News

സൗജന്യ വിതരണത്തിനെത്തിയ യൂനിഫോം തുണികള്‍ കഴിഞ്ഞ വര്‍ഷത്തേക്കുള്ളത്‌

Published

|

Last Updated

പാലക്കാട്: ഒന്ന് മുതല്‍ എട്ട് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി നല്‍കാന്‍ സ്‌കൂളുകളില്‍ യൂണിഫോം തുണി എത്തിതുടങ്ങി കഴിഞ്ഞ വര്‍ഷത്തെ (2013- 14) കുട്ടികള്‍ക്കുള്ള തുണിയാണ് ഇപ്പോള്‍ വിതരണത്തിനെത്തിയത്. അതുകൊണ്ടുതന്നെ പല കുട്ടികള്‍ക്കും ഇത് പ്രയോജനപ്പെടില്ലെന്ന പരാതിയുമുണ്ട്. അര്‍ഹതപ്പെട്ട കുട്ടികളില്‍ നാല്, ഏഴ് ക്ലാസ് കുട്ടികള്‍ മിക്കവരും സ്‌കൂള്‍ വിട്ടു. എല്‍ പി സ്‌കൂളുകളിലെ നാലാം ക്ലാസിലെയും യു പിയിലെ ഏഴിലെയും മുഴുവന്‍ കുട്ടികളും ഉയര്‍ന്ന ക്ലാസ്‌തേടി അടുത്ത സ്‌കൂളില്‍ പ്രവേശനം നേടികഴിഞ്ഞു.
പുതിയ സ്‌കൂളിലെ യൂണിഫോമുമായി ബന്ധമില്ലാത്ത തുണി ഇവര്‍ക്ക് പഠിച്ചസ്‌കൂളില്‍ നിന്നും കിട്ടുമെന്നുമാത്രം. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കുള്ള പണം എസ് എസ് എയും എയ്ഡഡിന് സംസ്ഥാനവും നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, എയ്ഡഡ് സ്‌കൂളുകളില്‍ തുണി എത്തിയെങ്കിലും ഫണ്ട് എത്തിയിട്ടില്ല. കഴിഞ്ഞമാസം വിദ്യാഭ്യാസ വകുപ്പ് 80 കോടി രൂപ അടിയന്തരമായി വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന ബജറ്റില്‍ തുണിക്കുള്ള തുക വകയിരുത്താത്തതിനാല്‍ ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അടിന്തരമായി നല്‍കണമെന്ന് പറഞ്ഞെങ്കിലും കിട്ടിയിട്ടില്ല. യൂണിഫോം പദ്ധതിക്കുള്ള ഫണ്ട് കിട്ടാത്തതിനാല്‍ വരുംവര്‍ഷത്തെ പദ്ധതി സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല.— കൊല്ലങ്കോട്, ചിറ്റൂര്‍ തുടങ്ങിയ ഉപജില്ലകളിലെ മിക്കവാറും സ്‌കൂളുകളില്‍ തുണി എത്തി. ഒന്നുമുതല്‍
എട്ടുവരെ പഠിക്കുന്ന എല്ലാ വിദ്യാര്‍ഥിനികള്‍ക്കും എപിഎല്‍ അല്ലാത്ത ആണ്‍കുട്ടികള്‍ക്കുമാണ് സൗജന്യതുണിക്ക് അര്‍ഹത. ഈ വിവേചനം കാരണം ഒരേ സ്‌കൂളിലെ കുട്ടികള്‍ പല യൂണിഫോം ധരിച്ചുവരാനിടയാകും. സര്‍ക്കാര്‍ നിശ്ചയിച്ച മില്ലുകാരില്‍ നിന്നുതന്നെ തുണി വാങ്ങണമെന്ന നിബന്ധനയാണ് സ്‌കൂളുകാര്‍ക്ക് വിനയായത്. ഓപ്പണ്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങാന്‍ അനുവാദം ഉണ്ടെങ്കിലും തുണിക്ക് ലാബ് സര്‍ട്ടിഫിക്കറ്റ് വേണമെന്നത് ഉള്‍പ്പടെ മറ്റു കടമ്പകള്‍ കടുത്തതായതിനാല്‍ മിക്കവരും ഇങ്ങിനെ ചെയ്യാന്‍ സന്നദ്ധരായില്ല. സ്വന്തം സ്‌കൂളിലെ യൂണിഫോം തരാന്‍ കഴിയില്ലെന്ന് അറിയിച്ച എം പാനല്‍ കമ്പനികള്‍ നിശ്ചയിച്ച തുണിത്തരങ്ങള്‍ വാങ്ങാന്‍ സ്‌കൂളുകള്‍ നിര്‍ബന്ധിതരായി.
തുണി നല്‍കുമ്പോള്‍ ഒരു കുട്ടിക്ക് 400 രൂപയില്‍ കൂടുതല്‍ തുക വേണ്ടിവന്നാല്‍ പിടിഎ വഴി കണ്ടെത്താനാണ് അന്ന് നിര്‍ദ്ദേശം നല്‍കിയത്. വരും വര്‍ഷത്തെ പദ്ധതി സ്‌കൂള്‍ അവസാനംവരെ നീട്ടാതെ ആദ്യമാസംതന്നെ യൂണിഫോം വിതരണം ചെയ്യാന്‍ നടപടിവേണമെന്ന് ഹൈസ്‌കൂള്‍ പ്രധാനധ്യാപക സംഘടനയായ കെപിഎസ്എച്ച്എ ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ പി രവി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലിയാഖത്ത് അലിഖാന്‍, ഉദയകുമാര്‍, അനസൂയ എന്നിവര്‍ പ്രസംഗിച്ചു.—