തിരുവനന്തപുരം ആര്‍ സി സിക്ക് 120 കോടി അനുവദിച്ചു

Posted on: May 27, 2014 1:25 am | Last updated: May 27, 2014 at 1:25 am

തിരുവനന്തപുരം: തലസ്ഥാനത്തെ റീജ്യനല്‍ ക്യാന്‍സര്‍ സെന്ററിനെ സ്റ്റേറ്റ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടാക്കി ഉയര്‍ത്തുന്നതിന് കേന്ദ്രസക്കാര്‍ 120 കോടി രൂപ അനുവദിച്ചു. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന് സമര്‍പ്പിച്ച നിര്‍ദേശത്തിന് അനുമതി ലഭിച്ചതായി ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. ഉപകരണങ്ങള്‍ വാങ്ങുന്നതിനും അവയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് തുക വിനിയോഗിക്കുക.
ഇതില്‍ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഇതുസംബന്ധിച്ച കരാറില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും ആര്‍ സി സിയും ഉടന്‍ ഒപ്പുവെക്കും. റേഡിയോതെറാപ്പി, റേഡിയോളജി, പാത്തോളജി, മൈക്രോബയോളജി, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ വിംഗ് (ബി എം ടി), ഓപറേഷന്‍ തീയേറ്ററുകള്‍, ബ്ലഡ് ബാങ്ക് മുതലായവ ക്കുവേണ്ടി 84.15 കോടി രൂപയുടെ ഉപകരണങ്ങളാണ് ലഭ്യമാക്കുക.