Connect with us

Ongoing News

വിഷപ്രയോഗം തുടര്‍ന്നാല്‍ മാമ്പഴം നിരോധിക്കേണ്ടിവരും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഹാനികരമാകുന്ന രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് പഴുപ്പിക്കുന്ന മാങ്ങവില്‍പ്പന തുടര്‍ന്നാല്‍ സംസ്ഥാനത്ത് മാമ്പഴം നിരോധിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനങ്ങളുടെ ആരോഗ്യംനശിപ്പിച്ചുകൊണ്ടുള്ള കച്ചവടങ്ങള്‍ അവസാനിപ്പിക്കും. അതിന് സര്‍ക്കാറിന് മടിയില്ലന്നെും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. ഭക്ഷ്യ സുരക്ഷാ വകുപ്പ് സംഘടിപ്പിക്കുന്ന ഊര്‍ജിത ഭക്ഷ്യസുരക്ഷാ വാരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റോഡപകടങ്ങളില്‍ പെട്ട് മരിക്കുന്നവരുടെ എണ്ണത്തേക്കാള്‍ എത്രയോ ഇരട്ടി ആള്‍ക്കാരാണ് അനാരോഗ്യ ഭക്ഷണം കാരണം മരിക്കുന്നത്. പരിശോധിക്കാന്‍ ആരുമില്ലന്നെ അവസ്ഥക്ക് മാറ്റം വരും. സുരക്ഷിത ഭക്ഷണസാധനങ്ങള്‍ വില്‍ക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വി എസ് ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന പഴം പച്ചക്കറി ധാന്യങ്ങള്‍ തുടങ്ങിയവയിലെ കീടനാശിനിയുടെ അംശം അടക്കമുള്ളവ ഒഴിവാക്കാന്‍ അതത് സംസ്ഥാന സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തിവരികയാണെന്ന് വി എസ് ശിവകുമാര്‍ പറഞ്ഞു. മേയര്‍ കെ ചന്ദ്രിക, കൗണ്‍സിലര്‍ ലീലാമ്മ ഐസക്, ഭക്ഷ്യസുരക്ഷ കമ്മീഷനര്‍ കെ അനില്‍കുമാര്‍, ജോയിന്റ് കമ്മീഷ്‌നര്‍ ഡി ശിവകുമാര്‍ സംസാരിച്ചു. ജൂണ്‍ ഒന്ന് വരെയാണ് ഭക്ഷ്യസുരക്ഷാ വാരമായി ആഘോഷിക്കുന്നത്. ബോധവത്കരണ പരിപാടികളും പരിശോധനകളും അടക്കമുള്ളവ വാരാഘോഷത്തിന്റെ ഭാഗമായി നടക്കും.

 

Latest