16കാരിയെ പീഡിപ്പിച്ച തമിഴ് യുവാവ് അറസ്റ്റില്‍

Posted on: May 27, 2014 12:56 am | Last updated: May 27, 2014 at 12:56 am
SHARE

rapeതൊടുപുഴ:പതിനാറുകാരിയെ തേയിലത്തോട്ടത്തില്‍ വെച്ച് മാനഭംഗപ്പെടുത്തിയ തമിഴ്‌നാട് സ്വദേശിയായ യുവാവ് അറസ്റ്റില്‍. വിരുതുനഗര്‍ ജില്ലയിലെ രാജപാളയം സ്വദേശി മുരുകനെ(30)ആണ് വണ്ടിപ്പെരിയാര്‍ പോലിസ് അറസ്റ്റ് ചെയ്തത്.
വണ്ടിപ്പെരിയാറിനു സമീപത്തുള്ള മൗണ്ട് എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിലാണ് 16 കാരിയെ മുരുകന്‍ മാനഭംഗപ്പെടുത്തിയത്.
മുരുകന്‍ മൗണ്ടില്‍ നിന്നാണ് വിവാഹം കഴിച്ചിട്ടുള്ളത്. ഭാര്യയുടെ സഹോദരിയുടെ വിവാഹത്തിനെത്തിയതായിരുന്നു ഇയാള്‍. സംഭവ ദിവസം വൈകീട്ട് കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. മദ്യ ലഹരിയിലായിരുന്ന മുരുകന്‍ ഇതുവഴിയെത്തിയ പെണ്‍കുട്ടിയെ തേയിലക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയാണ് മാനഭംഗപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു.