ദേശീയ പാത വീതി കൂട്ടല്‍: സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം: ഹൈക്കോടതി

Posted on: May 27, 2014 12:55 am | Last updated: May 27, 2014 at 12:55 am

കൊച്ചി: ദേശീയ പാതകളുടെ വീതി കൂട്ടുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ഹൈക്കോടതി.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ദേശീയപാതകളുടെ വീതി താരതമ്യേന കുറവാണെന്നും തര്‍ക്കങ്ങള്‍ മൂലം ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനെടുക്കാനായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
വീതിക്കുറവ് മൂലം ദേശീയ പാതകളില്‍ അപകടങ്ങള്‍ വര്‍ധിക്കുകയും മനുഷ്യജീവനുകള്‍ പൊലിയുകയുമാണെന്ന് ചീഫ് ജസ്റ്റിസ് ഡോ. മഞ്ജുള ചെലൂരും ജസ്റ്റിസ് പി ആര്‍ രാമചന്ദ്ര മേനോനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് പറഞ്ഞു.
തൃശൂര്‍ വടക്കാഞ്ചേരി ദേശീയപാതയുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന ഒരു കൂട്ടം ഹരജികളാണ് ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്.
നിലപാട് വിശദീകരിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.