Connect with us

Ongoing News

ഐ പി എസ് പദവിയോടെ അഞ്ച് പേര്‍ക്ക് സ്ഥാനക്കയറ്റം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ഐ പി എസ് പദവിയോടെ സ്ഥാനക്കയറ്റം. ജേക്കബ് ജോബ്, വി ഗോപാല്‍ കൃഷ്ണന്‍, ജി ശ്രീധരന്‍, കെ ജി സൈമണ്‍, എം കെ പുഷ്‌കരന്‍ എന്നിവര്‍ക്കാണ് സീനിയോറിറ്റി പരിഗണിച്ച് ഐ പി എസ് നല്‍കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനം.
വി ഗോപാലകൃഷ്ണനെ തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളജിന്റെ പ്രിന്‍സിപ്പലായും ജി ശ്രീധരനെ എസ് ബി സി ഐ ഡി. എസ് പിയായും കെ ജി സൈമണെ സി ബി സി ഐ ഡി(എച്ച് എച്ച് ഡബ്ല്യൂ-2) എസ് പിയായും നിയമിച്ചു. എം കെ പുഷ്‌കരനെ കേരളാ പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടറായി നിയമിച്ചു. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ജേക്കബ് ജോബിന്റെ പദവി പിന്നീട് തീരുമാനിക്കും.
അതേ സമയം, പുതുതായി സൃഷ്ടിച്ച ലോകായുക്ത എ ഡി ജി പി തസ്തികയിലേക്ക് ഡോ. ജേക്കബ് തോമസ് ഐ പി എസിനേയും എ ഡി ജി പി(നവീകരണം) തസ്തികയിലേക്ക് ലോക്‌നാഥ് ബഹ്‌റ ഐ പി എസിനേയും നിയമിച്ചു.
മുഹമ്മദ് ഇഖ്ബാല്‍ ഐ പി എസിനെ കമ്പ്യൂട്ടര്‍ വിഭാഗം എസ് പിയായും എസ് ബി സി ഐ ഡി(ഇന്റലിജന്‍സ്) എസ് പി മുഹമ്മദ് ഷബീര്‍ ഐ പി എസിനെ വി എ സി ബി. എസ് പിയായും നിയമിച്ചു.
കെ എസ് ഇ ബി ചീഫ് വിജിലന്‍സ് ഓഫീസര്‍ എന്‍ രാമചന്ദ്രന് ഐ പി എസിനെ സി ബി സി ഐ ഡി(എച്ച് എച്ച് ഡബ്ല്യൂ ) എസ് പിയായി നിയമനം നല്‍കി. ഈ മാസം 31ന് ടി കെ രാജ്‌മോഹന്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.

Latest