സത്യപ്രതിജ്ഞക്ക് രജനിയെത്തിയില്ല

Posted on: May 27, 2014 6:00 am | Last updated: May 27, 2014 at 12:23 am

ചെന്നൈ: നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് തമിഴ് സിനിമാ താരം രജനികാന്ത് വിട്ടുനിന്നു. ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെയുടെ വരവില്‍ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം അരങ്ങേറുന്നതിന്റെ പശ്ചാത്തലത്തിലാണ് താരത്തിന്റെ തീരുമാനം. അതേസമയം താന്‍ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലാണെന്ന് രജനി പറഞ്ഞു. രജപക്‌സെയെ ചടങ്ങിലേക്ക് ക്ഷണിച്ചതില്‍ ബി ജെ പിയുടെ സഖ്യകക്ഷി കൂടിയായ എം ഡി എം കെയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലടക്കം പ്രതിഷേധം അരങ്ങേറിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത് മോദി രജനീകാന്തിനെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് കണ്ടിരുന്നു.