രാജ്യത്തിന്റെ ഭാവി ഒരുമിച്ച് രചിക്കാം: നരേന്ദ്ര മോദി

    Posted on: May 26, 2014 10:17 pm | Last updated: May 27, 2014 at 12:18 am

    ന്യൂഡല്‍ഹി: രാജ്യത്തിന്റെ ശോഭനമായ ഭാവി ഒരുമിച്ച് രചിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു ശേഷം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ നല്‍കിയ സന്ദേശത്തിലാണ് മോദി ഇക്കാര്യം പറയുന്നത്.
    2014 മെയ് പതിനാറിന് രാജ്യത്തെ ജനങ്ങള്‍ വിധിയെഴുതി. വികസനത്തിനും സദ്ഭരണത്തിനും ഉറപ്പുള്ള സര്‍ക്കാറിനും വേണ്ടിയാണ് ജനങ്ങളുടെ വിധിയെഴുത്ത്. അതിന് നിങ്ങളുടെ പിന്തുണയും ആശിര്‍വാദവും സജീവമായ പങ്കാളിത്തവും അഭ്യര്‍ഥിക്കുന്നു. ഇന്ത്യയുടെ ശോഭനമായ ഭാവി നമുക്ക് ഒരുമിച്ച് രചിക്കാം. ലോകസമാധാനത്തിനും വികസനത്തിനുമായി ആഗോള സമൂഹവുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാം. മോദി സന്ദേശത്തില്‍ പറയുന്നു.