ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 40 മരണം

Posted on: May 26, 2014 2:14 pm | Last updated: May 27, 2014 at 12:19 am
SHARE

Gorakhdham_train_tragedyസന്ത് കബീര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപടകത്തില്‍ 40 യാത്രക്കാര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. സന്ത് കബീര്‍നഗര്‍ ജില്ലയില്‍ ചുരൈദ് റയില്‍വേസ്‌റ്റേഷനു സമീപം ഇന്നു രാവിലെ ഗോരഖ്ധാം എക്‌സ്പ്രസ് ചരക്കു തീവണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടം.

ഹരിയാനയിലെ ഹിസാറില്‍നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്ധാമിലേക്കു പോകുകയായിരുന്നു ട്രെയിന്‍. സിഗ്നല്‍ തകരാറാണ് അപകടകാരണമായത്. ഇരു ട്രെയിനുകളും ഒരേട്രാക്കില്‍ നേര്‍ക്ക് നേര്‍ കൂട്ടിയിടിക്കുകയായിരുന്നു.