കനത്ത സുരക്ഷാ വലയത്തില്‍ ഡല്‍ഹി

Posted on: May 26, 2014 6:05 am | Last updated: May 27, 2014 at 12:19 am

SECURITY AT RASHTRAPATHI BHAVANന്യൂഡല്‍ഹി: മോഡിയുടെ സത്യപ്രതിജ്ഞക്ക് റിപ്പബ്ലിക്ക് ദിനത്തേക്കാള്‍ കനത്ത സുരക്ഷയാണ് ഒരുക്കിയരിക്കുന്നത്. ആറായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെ ഇതിനായി നിയമിച്ചിട്ടുണ്ട്. വ്യോമനിരീക്ഷണവും ഏര്‍പ്പെടുത്തും. ന്യൂഡല്‍ഹി ജില്ലയില്‍ നാളെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബലൂണ്‍ പറപ്പിക്കുന്നതുള്‍പ്പെടെ ഒന്നും അനുവദിക്കില്ലെന്ന് ഡല്‍ഹി പൊലീസ് ജോയന്റ് കമ്മീഷണര്‍ എന്‍.കെ. മിന അറിയിച്ചു. രാഷ്ട്രപതി ഭവനു ചുറ്റുമുള്ള ഓഫീസുകളും കെട്ടിടങ്ങളും ഉച്ചയോടെ സുരക്ഷാസേനയുടെ നിയന്ത്രണത്തിലാവും. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ എട്ടുവരെ രാഷ്ട്രപതി ഭവനിലേക്കുള്ള എല്ലാ റോഡുകളും അടയ്ക്കും.