ശ്രീലങ്കയും പാക്കിസ്ഥാനും ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കും

Posted on: May 25, 2014 10:39 am | Last updated: May 26, 2014 at 2:10 pm

jail1ഇസ്‌ലാമാബാദ്/കൊളംബോ: പാക്കിസ്ഥാനിലെയും ശ്രീലങ്കയിലേയും ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഇരു രാഷ്ട്രങ്ങളും തീരുമാനിച്ചു. നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇരു രാഷ്ട്രത്തലവന്മാരും എത്തുന്ന പശ്ചാത്തലത്തിലാണ് നടപടി.

152 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയാണ് പാക്കിസ്ഥാന്‍ മോചിപ്പിക്കുക. ശ്രീലങ്ക ജയിലില്‍ കഴിയുന്ന മുഴുവന്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും മോചിപ്പിക്കും. നാളെ മോഡിയുടെ സത്യപ്രതിജ്ഞയോടനുബന്ധിച്ചായിരിക്കും മോചനം.