പരനാറി പ്രയോഗം ദോഷം ചെയ്തിട്ടില്ല: പിണറായി

Posted on: May 24, 2014 9:14 pm | Last updated: May 24, 2014 at 9:14 pm

pinarayiതിരുവനന്തപുരം: തന്റെ പരനാറി പ്രയോഗം തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്തിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എല്‍ ഡി എഫിന്റെ വോട്ടുകള്‍ ചോരാന്‍ അത് കാരണമായിട്ടില്ലെന്നും പ്രേമചന്ദ്രന്‍ അര്‍ഹിക്കുന്ന വിശേഷണമാണ് അതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് എല്‍ ഡി എഫിന് കഴിഞ്ഞ തവണത്തേതിനേക്കാള്‍ വോട്ട് ഇത്തവണ ലഭിച്ചിട്ടുണ്ട്. 40.14 ശതമാനം വോട്ടാണ് ഇത്തവണ ലഭിച്ചത്. അതേസമയം കോഴിക്കോട്, വടകര, ആലപ്പുഴ തുടങ്ങി ചില മണ്ഡലങ്ങളിലുണ്ടായ അപ്രതീക്ഷിത പരാജയം ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

എം എ ബേബി എം എല്‍ എ സ്ഥാനം രാജിവെക്കുന്നുവെന്നത് വെറും പറച്ചിലാണെന്നും അക്കാര്യം തീരുമാനിച്ചിട്ടില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.