കാലിലെ മുഴക്ക് ജനനേന്ദ്രിയത്തില്‍ ശസ്ത്രക്രിയ!

Posted on: May 24, 2014 2:10 pm | Last updated: May 24, 2014 at 6:15 pm
SHARE

doctorമുവാറ്റുപുഴ: കാലിന്റെ ഉപ്പൂറ്റിയിലെ മുഴക്ക് ശസ്ത്രക്രിയക്ക് വിധേയനായ ആറ് വയസ്സുകാരന് ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയത് ജനനേന്ദ്രിയത്തില്‍. മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലാണ് സംഭവം. തെറ്റ് പറ്റിയത് മനസ്സിലായതോടെ ഡോക്ടര്‍ കുട്ടിയുടെ കാലിലെ മുഴയും ശസ്ത്രക്രിയ ചെയ്ത് നീക്കി.

സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഷാനിക്ക് പരാതി നല്‍കിയിട്ടുണ്ട്. കുട്ടിയെ ഇപ്പോള്‍ ഡോക്ടറുടെ ചെലവില്‍ കോഴഞ്ചേരിയിലെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.