ഇത്രയും വലിയ തോല്‍വി പ്രതീക്ഷിച്ചില്ല: എ കെ ആന്റണി

Posted on: May 24, 2014 5:06 pm | Last updated: May 24, 2014 at 5:06 pm

antoneyന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്രയും കനത്ത തോല്‍വി പ്രതീക്ഷിച്ചില്ലെന്ന് മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി. തോല്‍വി കണ്ണ് തുറപ്പിച്ചെന്നും അതില്‍ നിന്ന് നിന്ന് പാഠം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ് തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ചാലക്കുടിയിലും തൃശൂരിലുമൊക്കെ ജയിക്കാമായിരുന്നു. തോല്‍വിയുടെ എല്ലാ ഭാരവും രാഹുലിന്റെ തലയില്‍ കെട്ടിവെക്കുന്നത് ശരിയല്ല. താനടക്കമുള്ളവര്‍ക്ക് അതില്‍ ഉത്തരവാദിത്വമുണ്ട്. രാജ്യസഭാ പ്രതിപക്ഷ നേതാവാകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.