വാളകം കേസില്‍ നുണ പരിശോധന നടത്തി

Posted on: May 24, 2014 1:52 pm | Last updated: May 26, 2014 at 7:09 am

valakamതിരുവനന്തപുരം: വാളകത്ത് അധ്യാപകന്‍ ആര്‍.കൃഷ്ണകുമാറിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എട്ടുപേരെ നുണപരിശോധന നടത്തി. ബാലകൃഷ്ണപ്പിള്ളയ്ക്കും മകന്‍ ഗണേഷ് കുമാറിനും അടുപ്പമുള്ളവരെയാണ് ഇപ്പോള്‍ നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത്.

ബാലകൃഷ്ണപ്പിള്ളയുടെ ബന്ധുവും കേരള കോണ്‍ഗ്രസ് ബി സെക്രട്ടറിയുമായ ശരണ്യ മനോജ്, ഗണേഷ്‌കുമാറിന്റെ പി.എ പ്രദീപ് കുമാര്‍ എന്നിവരുള്‍പ്പെടെ ആറുപേരുടെ നുണ പരിശോധന പൂര്‍ത്തിയായി.സംസ്ഥാന പോലീസിന്റെ തിരുവനന്തപുരത്തുള്ള ഫോറന്‍സിക ലാബിലാണ് പരിശോധന നടത്തുന്നത്.