വിഷചികിത്സാ കേന്ദ്രം ഉദ്ഘാടനം നാളെ

Posted on: May 24, 2014 1:02 pm | Last updated: May 24, 2014 at 1:02 pm

കോഴിക്കോട്: ബേബി മെമ്മോറിയല്‍ ആശുപത്രി പുതുതായി ആരംഭിക്കുന്ന വിഷചികിത്സാ കേന്ദ്രം നാളെ വൈകീട്ട് അഞ്ചിന് സിനിമാതാരം ഭരത് സുരേഷ്‌ഗോപി ഉദ്ഘാടനം ചെയ്യുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പാമ്പുകടി, ഭക്ഷ്യവസ്തുക്കളില്‍ നിന്നുള്ള വിഷബാധ തുടങ്ങിയവക്കുള്ള ചികിത്സകള്‍ ഇവിടെ ലഭിക്കും.
വിഷവസ്തുക്കള്‍ നീക്കംചെയ്യുന്നതുള്‍പ്പെടെയുള്ള എല്ലാസംവിധാനങ്ങളുമുള്ള എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവും ഇന്റന്‍സീവ് കെയര്‍ യൂനിറ്റും സജീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും ഈ സേവനം ലഭിക്കും. 9961060006 നമ്പറില്‍ ബന്ധപ്പെട്ടാല്‍ 24 മണിക്കൂറും ഡയഗ്നോസിസിനെപ്പറ്റിയും ചികിത്സയെപ്പറ്റിയുമുള്ള വിവരങ്ങളും ലഭിക്കും. എമര്‍ജന്‍സി മെഡിസിന്‍, ക്രക്കല്‍ കെയര്‍ എന്നീവിഭാഗങ്ങളുടെ കൂടി സഹകരണത്തോടെയായിരിക്കും ടോക്‌സിക്കോളജി സെന്റര്‍ പ്രവര്‍ത്തിക്കുകയെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സി ഇ ഒ സോമന്‍ ജേക്കബ്, ഡോ ഫാബിത്ത് മൊയ്തീന്‍, ഡോ എ എസ് അനൂബ്കുമാര്‍. പി ജി ശിവന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.