Connect with us

National

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നവാസ് ഷരീഫ് പങ്കെടുക്കും

Published

|

Last Updated

ലാഹോര്‍: നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് പങ്കെടുക്കുമെന്ന് പാക്ക് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഈ വിഷയത്തില്‍ ഉണ്ടായ അനിശ്ചിതത്വത്തിന് ഇതോടെ വിരാമമായി. സൈന്യവും പാക്ക സര്‍ക്കാറും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ഷരീഫ് പങ്കെടുക്കുന്നത് സംബന്ധിച്ച അനിശ്ചതത്വമുണ്ടായത്.

പിഎംഎല്‍ വക്താവ് താരിഖ് അസിമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഈ മാസം ഇരുപത്തിയാറിനാണഅ നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. നിരവധി വിവാദങ്ങളും പ്രതിഷേധങ്ങളും നവാസ് ഷെരീഫിനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചതിനെതിരെ ഉയര്‍ന്നിരുന്നു . കൂടാതെ പാകിസ്ഥാനിലും ഇതിനെച്ചൊല്ലി അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായിരുന്നു. എന്നാല്‍ വിദേശകാര്യമന്ത്രാലയും പ്രതിപക്ഷവും നവാസ് ഷെരീഫ് ചടങ്ങില്‍ പങ്കെടുക്കണമെന്ന അഭിപ്രായമാണ് അറിയിച്ചത്.