ക്ഷണിച്ചാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും: ഭാര്യ യശോദാബെന്‍

Posted on: May 24, 2014 10:20 am | Last updated: May 26, 2014 at 7:10 am

jashodaben-pti-360-1ന്യൂഡല്‍ഹി: നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാചടങ്ങലേക്ക് ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് മോദിയുടെ ഭാര്യ യശോദാബെന്‍. താന്‍ ഇപ്പോഴും നിയമപരമായി മോദിയുടെ ഭാര്യയാണെന്നും യശോദാബെന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് യശോദ ഇക്കാര്യം വ്യക്തമാക്കിയത്.
മൂന്ന് വര്‍ഷം നീണ്ട ദാമ്പത്യമായിരുന്നു തങ്ങളുടേതെന്നും തന്റെ സമ്മതത്തോടെയാണ് ബന്ധം വേര്‍പ്പിരിഞ്ഞതെന്നും യശോദ നേരത്തെ പറഞ്ഞിരുന്നു.
പതിനേഴാം വയസ്സിലായിരുന്നു മോദി വിവാഹം കഴിച്ചത്. പിന്നീട് മോദിയുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കാന്‍ സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നുവെന്നും യശോദ പറയുന്നു.