ഷെരീഫിന്റെ വരവ് അനിശ്ചിതത്വത്തില്‍; രാജപക്‌സെ എത്തും

Posted on: May 24, 2014 9:55 am | Last updated: May 26, 2014 at 2:10 pm

navas shareefന്യൂഡല്‍ഹി: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി സര്‍ക്കാരിന്റെ സത്യപ്രതിജഞാ ചടങ്ങില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പങ്കെടുക്കുന്ന കാര്യത്തില്‍ ഇന്നു തീരുമാനമായേക്കും നവാസ് ഷെരീഫിന് ചടങ്ങില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടെങ്കിലും പാക് സേനയുടെ നിലപാടാണ് മറുപടി വൈകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു.
അതേസമയം ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെയെ ക്ഷണിച്ചതിനെതിരെ തമിഴ്‌നാട്ടില്‍ നിന്നുളള എന്‍.ഡി.എ കക്ഷികള്‍ അടക്കം എതിര്‍പ്പുമായി രംഗത്തു വന്നിട്ടുണ്ടെങ്കിലും തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ ബി.ജെ.പി. ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രജപക്‌സെയെ ക്ഷണിച്ച നടപടി പുനപരിശോധിക്കണമെന്ന് ഡിഎംകെ അദ്ധ്യക്ഷന്‍ കരുണാനിധിയും പിഎംകെ നേതാവ് എസ്.രാമദാസും ആവശ്യപ്പെട്ടു.