മാറാട് കേസ് സി ബി ഐ അന്വേഷിക്കണമെന്ന്

Posted on: May 24, 2014 9:42 am | Last updated: May 24, 2014 at 9:42 am

കോഴിക്കോട്: മാറാട് കേസ് സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് പ്രധാനമന്ത്രിയെ സമീപിക്കുമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ പി രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജൂണില്‍ ഒപ്പ്‌ശേഖരണം നടത്തും. മാറാട് കൂട്ടക്കൊലക്ക് പിന്നില്‍ അറിഞ്ഞതിലേറെ അറിയാനുണ്ടെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്. കേസില്‍ അകപ്പെട്ട ഏതാനും പേര്‍ക്ക് ആസൂത്രണം ചെയ്തു നടപ്പാക്കാന്‍ സാധിക്കുന്നതല്ല മാറാട്ട് നടന്ന കൂട്ട നരഹത്യ. ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനും ഹൈക്കോടതിയും ക്രൈംബ്രാഞ്ചും എത്തിച്ചേരുന്നത് സി ബി ഐ അന്വേഷണത്തിലാണ്. മാറാട് കൂട്ടക്കൊലക്ക് പിന്നിലെ ഭീകര-അന്താരാഷ്ട്ര ബന്ധത്തെക്കുറിച്ച് സി ബി ഐയെ ധരിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ കുറ്റകരമായ വീഴ്ച വരുത്തിയെന്നും അദ്ദേഹം ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സദാനന്ദന്‍, ജില്ലാസെക്രട്ടറി എ കരുണാകരന്‍ പങ്കെടുത്തു.