Connect with us

Wayanad

ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ റിമാന്‍ഡ് പ്രതി കര്‍ണാടക പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: മൈസൂര്‍ ജയിലില്‍ നിന്ന് കല്‍പ്പറ്റ സെഷന്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം വീണ്ടും ജയിലിലേക്ക് കൊണ്ടുപോകുകയായിരുന്ന റിമാന്റ് പ്രതി കര്‍ണ്ണാടക പൊലീസിനെ വെട്ടിച്ച് ഓടിരക്ഷപ്പെട്ടു. മാനന്തവാടി തൊണ്ടര്‍നാട് മാവിലവീട്ടില്‍ പ്രകാശ് എന്ന ഗോപിയാ(40)ണ് രക്ഷപ്പെട്ടത്. സുല്‍ത്താന്‍ ബത്തേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കാന്റിനീല്‍ വെച്ച് ഉച്ച ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോള്‍ കര്‍ണ്ണാടക പൊലീസിനെ തട്ടിമാറ്റി ഓടിരക്ഷപ്പെടുകയായിരുന്നു. കര്‍ണ്ണാടക പൊലീസിന്റെ പരാതി പ്രകാരം സുല്‍ത്താന്‍ ബത്തേരി പൊലീസ് കേസെടുത്ത് പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചു. കര്‍ണ്ണാടകയിലെ എച്ച്.ഡി കോട്ടയില്‍വെച്ച് ബലാത്സംഗ കേസിലാണ് ഇയാള്‍ അറസ്റ്റിലായതെന്ന് ബത്തേരി പൊലീസ് പറഞ്ഞു. ഈ കേസില്‍ റിമാന്റിലായ പ്രതി മൈസൂര്‍ ജയിലില്‍ തടവില്‍ കഴിയുകയാണ്. വെള്ളമുണ്ട പൊലീസ് ചാര്‍ജ്ജ് ചെയ്ത കൊലപാതക കേസിലാണ് ഇയാളെ കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കിയത്. മൈസൂര്‍ സിറ്റില്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായിരുന്ന പ്രതിയെ കൊണ്ടുവന്നിരുന്നത്. ഒരു കയ്യില്‍ കയ്യാമമുള്ള അവസ്ഥയിലാണ് പ്രതി ഓടിരക്ഷപ്പെട്ടത്.

 

Latest