മുന്‍കാല പത്രപ്രവര്‍ത്തര്‍ ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിച്ചവര്‍: സി എന്‍ ബാലകൃഷ്ണന്‍

Posted on: May 24, 2014 7:53 am | Last updated: May 24, 2014 at 7:53 am

തൃശൂര്‍: ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പത്ര പ്രവര്‍ത്തനം നടത്തിയവരായിരുന്നു പഴയ കാലപത്ര പ്രവര്‍ത്തകരെന്ന് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍. സീനിയര്‍ ജേണലിസ്റ്റ് ഫോറം കേരളയുടെ മൂന്നാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്രപ്രവര്‍ത്തകര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചാല്‍ മാത്രം പോര, അവ സമയബന്ധിതമായി കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം.
സര്‍ക്കാരുകളെപ്പോലും തിരുത്താന്‍ ശക്തിയുള്ളവരാണ് പത്ര പ്രവര്‍ത്തകര്‍. ‘തൊഴിലാളി’യുടെയും ‘മാതൃഭൂമി’യുടെയും ലേഖകനായി പ്രവര്‍ത്തിച്ച ആളാണ് താന്‍.
അന്ന് ചെറിയ പൈസ മാത്രമാണ് ലഭിച്ചത്. ഇന്ന് പെന്‍ഷന്‍ കുറഞ്ഞുപോയെന്ന പരാതിയാണുള്ളത്. ലഭ്യമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കാന്‍ ശക്തമായ സമ്മര്‍ദം ചെലുത്താന്‍ പത്രപ്രവര്‍ത്തകരും തയ്യാറാകണം.