മഅ്ദിനില്‍ മിഅ്‌റാജ് ആത്മീയ സംഗമം തിങ്കളാഴ്ച

Posted on: May 24, 2014 7:53 am | Last updated: May 24, 2014 at 7:53 am

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ റജബ് 27-ാം രാവില്‍ മിഅ്‌റാജ് ആത്മീയ സംഗമവും സ്വലാത്ത് മജ്‌ലിസും സംഘടിപ്പിക്കും. തിങ്കളാഴ്ച വൈകുന്നേരം ആറിന് ആരംഭിക്കുന്ന പരിപാടിയില്‍ മിഅ്‌റാജ് ദിന സന്ദേശ പ്രഭാഷണം, ഖാജാ അനുസ്മരണം, വിര്‍ദുല്ലത്വീഫ്, ജനാസ നിസ്‌കാരം, സ്വലാത്തുന്നാരിയ്യ, പ്രാര്‍ഥന എന്നിവ നടക്കും. റമസാനില്‍ സ്വലാത്ത് നഗറില്‍ നടക്കുന്ന വിവിധ കര്‍മ പദ്ധതികളുടെ പ്രഖ്യാപനവും നടക്കും. പരിപാടികള്‍ക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും.
സയ്യിദ് പി കെ എസ് തങ്ങള്‍ തലപ്പാറ, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് ഉണ്ണിക്കോയ തങ്ങള്‍ കുരുവമ്പലം, സയ്യിദ് ഇസ്മാഈലുല്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, സയ്യിദ് അബ്ദുര്‍റഹ്മാന്‍ മുല്ലക്കോയ തങ്ങള്‍ പാണ്ടിക്കാട്, സയ്യിദ് ഹുസൈന്‍ അസ്സഖാഫ് തളീക്കര, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി സംബന്ധിക്കും.