Connect with us

Ongoing News

തദ്ദേശ സ്ഥാപന ഉപതിരഞ്ഞെടുപ്പ്: യു ഡി എഫിന് 12 സീറ്റുകള്‍ നഷ്ടം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേട്ടം. തദ്ദേശ സ്ഥാപനങ്ങളിലെ 34 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് പത്ത് സീറ്റുകള്‍ യു ഡി എഫില്‍ നിന്ന് പിടിച്ചെടുത്തു. യു ഡി എഫിന് 12 സീറ്റുകള്‍ നഷ്ടമായി. രണ്ടിടത്ത് സ്വതന്ത്രര്‍ വിജയിച്ചു. എല്‍ ഡി എഫിന്റെ രണ്ട് സീറ്റ് യു ഡി എഫും ഓരോ സീറ്റ് വീതം സ്വതന്ത്രനും ബി ജെ പിയും പിടിച്ചെടുത്തു. ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും എല്‍ ഡി എഫ് നിലനിര്‍ത്തി. തിരുവനന്തപുരത്തെ നാവായിക്കുളത്ത് സി പി എമ്മിലെ എസ് ജലജാഭായി 4,812 വോട്ടിന്റെയും തൃശൂരിലെ വള്ളത്തോള്‍ നഗറില്‍ സി പി എമ്മിലെ തന്നെ റംലാ ശരീഫ് 5,924 ഉം വോട്ടിന്റെയും ഭൂരിപക്ഷത്തില്‍ വിജയിച്ചു. സീറ്റുനില: എല്‍ ഡി എഫ് -17, യു ഡി എഫ് -13, ബി ജ പി -1, സ്വതന്ത്രര്‍ -3
കൗണ്‍സിലറുടെ ആത്മഹത്യയിലൂടെ ശ്രദ്ധേയമായ തിരുവനന്തപുരം കോര്‍പറേഷനിലെ ആറ്റിപ്ര വാര്‍ഡില്‍ എല്‍ ഡി എഫിന്റെ ശോഭ ശിവദത്ത് 913 വോട്ടുകള്‍ക്ക് ബി ജെ പിയിലെ ആര്‍ ഒ യമുനയെ തോല്‍പ്പിച്ചു. ഇതോടെ തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ ഡി എഫിന് കേവല ഭൂരിപക്ഷമായി.
ബ്ലോക്ക്പഞ്ചായത്തില്‍ വിജയിച്ചവര്‍: വര്‍ക്കലയിലെ ഒറ്റൂര്‍- സി എസ് രാജീവ് (സി പി എം -172), ഈരാറ്റുപേട്ടയിലെ മൂന്നിലവ്-മെഴ്‌സിഷൈന്‍ (കോണ്‍ഗ്രസ്-472), അടിമാലിയിലെ മുനിയറ-രമ്യ റനീഷ് (എല്‍ ഡി എഫ് (സ്വ)-156), ആലത്തൂരിലെ എരിമയൂര്‍-ആര്‍ രമേഷ് കുമാര്‍ (സി പി എം-2,297), മങ്കടയിലെ മങ്കട – ദീപ (മുസ്‌ലിം ലീഗ്-672).
ഗ്രാമപഞ്ചായത്തില്‍ ജയിച്ചവരും ഭൂരിപക്ഷവും: തിരുവനന്തപുരം: കരുംകുളത്തെ ചെമ്പകരാമന്‍തുറ -വിന്‍സന്റ് സെബാസ്റ്റ്യന്‍ (ജനതാദള്‍-എസ് 40), കൊല്ലം: പൂയപ്പള്ളിയിലെ പൂയപ്പള്ളി -രാജു ചാവടി (കോണ്‍ഗ്രസ്-218), പത്തനംതിട്ട: കുറ്റൂരിലെ പടിഞ്ഞാറ്റോത്തറ കിഴക്ക് – സുജ സണ്ണി (കേരള കോണ്‍-എം-121), ആലപ്പുഴ: പള്ളിപ്പാട്ടെ തെക്കേക്കരകിഴക്ക് – രാജി സോമന്‍ (എല്‍ ഡി എഫ് സ്വ-01), കോട്ടയം: കടുത്തുരുത്തിയിലെ ഗവ. ഹൈസ്‌കൂള്‍- ആല്‍ബര്‍ട്ട് ജോസഫ് (സ്വ -78), പൂഞ്ഞാറിലെ നെടുന്താനം – പി എ സനല്‍ (ബി ജെ പി-116), എറണാകുളം: മഞ്ഞള്ളൂരിലെ വാഴക്കുളം നോര്‍ത്ത്- നൈസി ഡൊമനിക് (സ്വ-127), തൃശ്ശൂര്‍: വേളൂക്കരയിലെ അയ്യപ്പന്‍കാവ് – ട്രീസ മനോഹരന്‍ (സി പി എം -537), പാലക്കാട്: അനങ്ങനടിയിലെ കോട്ടക്കുളം- കെ കെ റഷീദ (മുസ്‌ലിം ലീഗ്-118), കാഞ്ഞിരപ്പുഴയിലെ കുപ്പാക്കുറിശ്ശി പി മണികണ്ഠന്‍ (സി പി ഐ-380), അഗളിയിലെ ചിണ്ടക്കി ശാന്ത (സി പി എം-132), അഗളിയിലെ ഭൂതിവഴി റാണി (ജനതാദള്‍-എസ്-85), മലപ്പുറം: തിരുവാലിയിലെ ഇല്ലത്ത്കുന്ന് – പ്രീതി (സി പി എം-352), ഒതുക്കുങ്ങലിലെ ഒതുക്കുങ്ങല്‍ ടൗണ്‍- മുഹമ്മദ് ശരീഫ് (മുസ്‌ലിം ലീഗ്-43), തിരൂരങ്ങാടിയിലെ കോട്ടുവാലക്കാട് ഹംസ (എല്‍ ഡി എഫ് (സ്വ)-43), വള്ളിക്കുന്നിലെ കൊടക്കാട് ഈസ്റ്റ് – സജിത (സി പി എം-307), കോഴിക്കോട്: ചങ്ങരോത്തെ കുളക്കണ്ടം – കെ സി കുഞ്ഞബ്ദുല്ല (മുസ്‌ലിം ലീഗ്-154), തലക്കുളത്തൂരിലെ പറമ്പത്ത്- പ്രബിത ചീരോത്ത് (കോണ്‍ഗ്രസ്-33), ചാത്തമംഗലത്തെ പൂള്ളാവൂര്‍ – അബ്ദുര്‍റഹ്മാന്‍ കുട്ടി (മുസ്‌ലിം ലീഗ്-302), വയനാട്: അമ്പലവയലിലെ കുപ്പമുടി ഷൈല ജോയി (സ്വ) -32, കണ്ണൂര്‍: വേങ്ങോട്ടെ പാച്ചപ്പൊയ്ക എല്‍ പ്രമീള (സി പി എം-536), കേളകത്തെ കേളകം – എ കെ സതീശന്‍ (സി പി എം-09), കാസര്‍കോട്: പൈവളികെയിലെ കളായി -അബു സാലി (മുസ്‌ലിം ലീഗ്-142).
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് ജയിച്ച ചെമ്പകരാമന്‍തുറ, തെക്കേക്കരകിഴക്ക്, മുനിയറ, കുപ്പാക്കുറിശ്ശി, ചിണ്ടക്കി, ഭൂതിവഴി, കോട്ടുവലക്കാട്, കൊടക്കാട് ഈസ്റ്റ്, കേളകം, എന്നീ വാര്‍ഡുകളില്‍ എല്‍ ഡി എഫും വാഴക്കുളം നോര്‍ത്ത്, ഹൈസ്‌കൂള്‍ വാര്‍ഡുകളില്‍ സ്വതന്ത്രരും വിജയിച്ചപ്പോള്‍ എല്‍ ഡി എഫ് സിറ്റിംഗ് സീറ്റുകളായ മൂന്നിലവ്, ശാസ്തമംഗലം വാര്‍ഡുകള്‍ കോണ്‍ഗ്രസിനും, നെടുന്താനം ബി ജെ പിക്കും കുപ്പമുടി വാര്‍ഡ് സ്വതന്ത്രനും ലഭിച്ചു.