കേരാഫെഡ് ഫാക്ടറികളില്‍ നേരിട്ട് കൊപ്ര വാങ്ങുന്നു

Posted on: May 24, 2014 12:02 am | Last updated: May 24, 2014 at 12:02 am

കോഴിക്കോട്: കേരാഫെഡ് ഫാക്ടറികളില്‍ കൂടുതല്‍ കൊപ്ര ലഭ്യമാക്കുന്നതിനായി കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, കോഴിക്കോട് നടുവണ്ണൂര്‍ ഫാക്ടറിളിലും സംസ്ഥാനത്തുനിന്ന് നേരിട്ട് കൊപ്ര വാങ്ങുവാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഭരണ സമിതി തീരുമാനിച്ചു.
ഇതനുസരിച്ച് കേരാഫെഡിന്റെ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്ന കൊപ്ര സ്റ്റോക്ക് കൈവശമുള്ളവര്‍ക്ക് ഫാക്ടറിയില്‍ കൊപ്ര എത്തിച്ചു കൊടുത്ത് അതാത് ദിവസത്തെ വില നേടാവുന്നതാണ്.
ഗുണ നിലവാര പരിശോധന കഴിഞ്ഞ് സ്വീകരിക്കുന്ന കൊപ്രയുടെ വില ഉടനെ നല്‍കുന്നതുമാണ്.
വിശദ വിവരങ്ങള്‍ക്ക് 0496 2653575, 2653675 (നടുവണ്ണൂര്‍ ഫാടക്ടറി), 0476 2620627, 2620827 (കരുനാഗപ്പള്ളി ഫാക്ടറി), 0495 2462640, 2462940 (കോഴിക്കോട് ഓഫീസ്).