കളായി വാര്‍ഡില്‍ യു ഡി എഫിന് ജയം

Posted on: May 24, 2014 12:19 am | Last updated: May 23, 2014 at 9:20 pm

കാസര്‍കോട്: പൈവളിഗെ പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡായ കളായിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി വിജയിച്ചു. യു ഡി എഫിലെ അബുസാലി 142 വോട്ടുകള്‍ക്കാണ് വിജയിച്ചത്. പഞ്ചായത്ത് അംഗമായിരുന്ന അബുസാലിയുടെ പിതാവ് അന്തുഹാജി നിര്യാതനായതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.
പൈവളികെ ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡ് കളായി വാര്‍ഡില്‍ ഐ യു എം എല്‍ സ്ഥാനാര്‍ഥി 555 വോട്ട് നേടി പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു.
സി പി ഐയിലെ പുഷ്പയ്ക്ക് 413 വേട്ടും, ആം ആദ്മി പാര്‍ട്ടിയിലെ എ ഇബ്‌റാഹിം ഖലീലിനു 171 വോട്ടും ലഭിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു തിരഞ്ഞെടുപ്പ്. വാര്‍ഡിലെ മൊത്തം 1621 വോട്ടര്‍മാരില്‍ 1139 പേരാണ് വോട്ട് ചെയ്തത്. ഇന്നലെ പഞ്ചായത്ത് ഓഫീസില്‍ റിട്ടേണിംഗ് ഓഫീസറായ അസി. വിദ്യാഭ്യാസ ഓഫീസര്‍ സദാശിവ നായിക്കിന്റെ മേല്‍നോട്ടത്തില്‍ പൈവളികെ പഞ്ചായത്ത് ഓഫീസിലാണ് വോട്ടെണ്ണല്‍ നടന്നത്.