Connect with us

Kasargod

ഹജ്ജ് മാര്‍ഗ നിര്‍ദേശക്ലാസ്സുകള്‍ 26 മുതല്‍

Published

|

Last Updated

കാസര്‍കോട്: ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകാന്‍ തിരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ ഹജ്ജാജിമാര്‍ക്കുളള മാര്‍ഗ നിര്‍ദേശക്ലാസ്സുകള്‍ വിവിധകേന്ദ്രങ്ങളിലായി 26 മുതല്‍ ആരംഭിക്കും. 26ന് രാവിലെ 9.30ന് ജില്ലാതല ഉദ്ഘാടനം ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ സി ബി അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയില്‍ ന്യൂനപക്ഷക്ഷേമ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. ഹജ്ജ് അസിസ്റ്റന്റ് സെക്രട്ടറി ഇ സി മുഹമ്മദ്, സംസ്ഥാന ഹജ്ജ് കോര്‍ഡിനേറ്റര്‍ മുജീബ് റഹ്മാന്‍ പുത്തലത്ത്, മാസറ്റര്‍ ട്രെയിനര്‍ മുഹമ്മദലി കണ്ണിയന്‍, ഹജ്ജ് ട്രെയിനര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ഉച്ചക്ക് രണ്ട്മണിക്ക് മഞ്ചേശ്വരം മണ്ഡലത്തിലെ ക്ലാസ് ബന്തിയോട് ബദരിയ ജുമാ മസ്ജിദ് ഹാളിലും കാഞ്ഞങ്ങാടും പരിസരപ്രദേശങ്ങളിലുളള ഹാജിമാര്‍ക്കുള്ള ക്ലാസ്സ് 28ന് രാവിലെ 9.30ന് കാഞ്ഞങ്ങാട് യത്തീംഖാന ഹാളിലും തൃക്കരിപ്പൂരും പരിസരപ്രദേശങ്ങളിലുമുള്ള ഹാജിമാര്‍ക്കുള്ള ക്ലാസ്സ് 29ന് ഉച്ചയ്ക്ക് 1.30നും തൃക്കരിപ്പൂര്‍ വടക്കെ കൊവ്വല്‍ മദ്‌റസാ ഹാളിലും നടക്കും. ക്ലാസ്സുകള്‍ക്ക് ഹജ്ജ് ട്രയിനര്‍മാര്‍ നേതൃത്വം നല്‍കും. ക്ലാസ്സുകള്‍ നടക്കുന്ന മേഖലകളിലെ ഹജ്ജാജിമാര്‍ ക്ലാസ്സുകളില്‍ പങ്കെടുക്കണം. വിവരങ്ങള്‍ക്ക് കാസര്‍കോട് മേഖലയിലുള്ളവര്‍ 9447731334, 8547222388 നമ്പറുകളിലും മഞ്ചേശ്വരം മേഖലയിലുള്ളവര്‍ 9446640644 നമ്പറിലും കാഞ്ഞങ്ങാട് മേഖലയിലുള്ളവര്‍ 9846688088, 9605035135 നമ്പറുകളിലും തൃക്കരിപ്പൂര്‍ മേഖലയിലുള്ളവര്‍ 9495082863, 9447450102 നമ്പറുകളിലും ബന്ധപ്പെടണം.

 

---- facebook comment plugin here -----

Latest