നിരീക്ഷണ ക്യാമറകളുടെയും ട്രോമകെയര്‍ സൊസൈറ്റിയുടെയും ഉദ്ഘാടനം 29ന്

Posted on: May 24, 2014 12:17 am | Last updated: May 23, 2014 at 9:17 pm

കാസര്‍കോട്: വാഹനങ്ങളുടെ അമിതിവേഗത നിയന്ത്രിക്കുന്നതിനും ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടുപിടിക്കുന്നതിനും ജില്ലയില്‍ സ്ഥാപിച്ചിട്ടുള്ള ഗതാഗത നീരിക്ഷണ ക്യാമറകളുടെ ഉദ്ഘാടന കര്‍മവും അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ശാസ്ത്രീയമായി അടിയന്തിരസഹായം നല്‍കുന്നതിനും റോഡ് സുരക്ഷാ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ട്രോമകെയര്‍ സൊസൈറ്റിയുടെ ഉദ്ഘാടനവും ഈമാസം 29ന് രാവിലെ 10 മണിക്ക് വനം, ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. മോട്ടോര്‍ വാഹനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്നത് എം എല്‍ എ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്, നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല, ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുക്കും.