ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മതിയായ സുരക്ഷയൊരുക്കണം: ഹൈക്കോടതി

Posted on: May 23, 2014 8:26 pm | Last updated: May 23, 2014 at 9:14 pm

GURUVAYURകൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മതിയായ സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതി. ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് മര്‍ദനമേറ്റതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി പരാമര്‍ശം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുതിയ അഡ്മിനിസ്‌ട്രേറ്ററായി ജൂനിയര്‍ ഐഎഎസ് ഓഫീസറെ നിയമിക്കുമെന്ന് സര്‍ക്കാര്‍ കോടതിയായ അറിയിച്ചു. ക്ഷേത്രഭരണം സംബന്ധിച്ചു നടപടി ക്രമങ്ങള്‍ പഠിക്കാന്‍ റിട്ട ജസ്റ്റിസ് എം.എന്‍ കൃഷ്ണനെ നിയമിക്കും. ചീഫ് സെക്യൂരിറ്റി ഓഫീസറെ പോലീസ് സേനയില്‍ നിന്ന് നിയമിക്കാന്‍ തീരുമാനിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിച്ചു.