Connect with us

Gulf

അനൈക്യവും കുപ്രചരണങ്ങളും കോണ്‍ഗ്രസ്സിന്റെ പരാജയത്തിന് കാരണമായി: വി എം സുധീരന്‍

Published

|

Last Updated

റിയാദ്: ഇന്ത്യയിലെ മതേതര ശക്തികളുടെ അനൈക്യവും കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ കുപ്രചരണങ്ങളും കോണ്‍ഗ്രസ്സിന്റെ പരാജയത്തിന് ഇട വരുത്തിയതായും കഴിഞ്ഞ കാലങ്ങളിലെ തെറ്റുകള്‍ തിരുത്തി കോണ്‍ഗ്രസ്സ് ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ അധികാരത്തില്‍ തിരിച്ചു വരുമെന്നും കെ പി സി സി പ്രസിഡ് വി എം സുധീരന്‍ പറഞ്ഞു. ഫ്രണ്ട്‌സ് ക്രിയേഷന്‍സ് ഷിഫ അല്‍ ജസീറ ക്ലിനിക്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകനയോഗം ടെലിഫോണിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്ല വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു.
റിയാദിലെ പന്ത്രണ്ടോളം രാഷ്ട്രീയ കക്ഷികളുടെ പോഷകസംഘടനകള്‍ പങ്കെടുത്ത പരിപാടിയില്‍ എന്‍ ആര്‍ കെ ചെയര്‍മാന്‍ അശ്‌റഫ് വടക്കേവിള, ഷിഫ അല്‍ ജസീറ അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ അക്ബര്‍ വേങ്ങാട്ട്, മാധ്യമ പ്രവര്‍ത്തകന്‍ നരേന്ദ്രന്‍ ചെറുകാട് എന്നിവര്‍ ആശംസാപ്രസംഗം നടത്തി.
കുന്നുമ്മല്‍ കോയ, മൊയ്തീന്‍കോയ (കെ എം സി സി), കുമ്മിള്‍ സുധീര്‍, അന്‍വാസ് (നവോദയ), ദസ്തഗീര്‍, രാജീവന്‍ (കേളി), ആര്‍ മുരളീധരന്‍ (ആര്‍ എം പി), അബൂബക്കര്‍, സക്കറിയ (ന്യൂ ഏജ്), ദീപക്, ജ്യോതിഷ് (ബി ജെ പി), സിദ്ദീഖ്, ജിതേഷ് നായര്‍ (ആം ആദ്മി), സജു ജോര്‍ജ്ജ്, സലിം മൂസ (വെല്‍ ഫെയര്‍ പാര്‍ട്ടി), മുഹമ്മദ്‌കോയ, കബീര്‍ (എസ് ഡി പി ഐ) എന്നിവര്‍ സംസാരിച്ചു. ഒ ഐ സി സി പ്രവര്‍ത്തകര്‍ പരിപാടിയില്‍ നിന്നും വിട്ടുനിന്നു.
ഉബൈദ് എടവണ്ണ പരിപാടിയുടെ മോഡറേറ്റര്‍ ആയിരുന്നു. അര്‍ഷദ് മാച്ചേരി സ്വാഗതവും അബ്ദുല്‍ അസീസ് കോഴിക്കോട് നന്ദിയും പറഞ്ഞു. ജലീല്‍ മാട്ടൂല്‍, ജലീല്‍ ആലപ്പുഴ, ഷഫീഖ് കിനാലൂര്‍, ഫൈസല്‍ ആലപ്പുഴ എന്നിവര്‍ നേതൃത്വം നല്‍കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നോത്തരി മത്സരവും നടന്നു.